ശരീരത്തിന് വളരെയധികം ആവശ്യമുള്ള ഒന്നാണ് വൈറ്റമിൻ ഡി. ഈ വൈറ്റമിൻ്റെ അഭാവം മൂലം പല അസുഖങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നമ്മുടെ തലച്ചോറിനും രോഗപ്രതിരോധ സംവിധാനത്തിനും അത്യന്താപേക്ഷിതമാണ്. വൈറ്റമിൻ ഡിയുടെ കുറവ് മൂലം ശരീരത്തിന്റെ പ്രവർത്തനം പലപ്പോഴും വഷളാകാറുണ്ട്. വൈറ്റമിൻ ഡിയുടെ ഏറ്റവും മികച്ച ഉറവിടമായി സൂര്യപ്രകാശം കണക്കാക്കപ്പെടുന്നു. രാവിലെ ഉള്ള വെയിൽ കൊള്ളമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നത് അതുകൊണ്ട് കൂടിയാണ്.















