പൊതുവെ ആളുകൾക്ക് ഏറ്റവും പേടിയുള്ള രോഗമാണ് ക്യാൻസർ. ഇന്നത്തെ കാലത്ത് ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് ഒരു പരിധി വരെ ഇതിൻ്റെ പ്രധാന കാരണം. സ്ത്രീകളിൽ ഈ അടുത്തിടയായി വളരെ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് അണ്ഡായ ക്യാൻസർ. പൊതുവെ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തത് കൊണ്ട് തന്നെ പലപ്പോഴും ഈ രോഗത്തിന് ചികിത്സ പോലും വൈകി പോകാറുണ്ട്. അണ്ഡാശയത്തിലുണ്ടാകുന്ന കോശങ്ങളുടെ അമിതമായ വളർച്ചയാണ് ഈ ക്യാൻസർ.