ദിവസനേ രണ്ട് നേരം പല്ല് തേച്ചാല്‍ പോലും പലരുടെ പല്ലിലും കറയും പ്ലാക്കും കടന്ന് കൂടുന്നത് കാണാം. നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, അമിതമായിട്ടുള്ള പുകവലി, കറ കൂടിയ ആഹാരങ്ങള്‍ കഴിക്കുന്നത്, പല്ലുകള്‍ വൃത്തിയാക്കി വെക്കാത്തത് എന്നിവയെല്ലാം തന്നെ പല്ലില്‍ കറയും പ്ലാക്കും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.ചിലര്‍ പല്ലിലെ പ്ലാക്കും കറയും കളയാന്‍ അമിതമായി ഉരച്ച് തേക്കുന്നത് കാണാം. എന്നാല്‍, ഇത്തരം ശീലങ്ങള്‍ സത്യത്തില്‍ പല്ലിന്റെ ഇനാമല്‍ ഇല്ലാതാക്കുന്നതിലേയ്ക്ക് നയിക്കുന്നു. പല്ലിന്റെ ഇനാമല്‍ നഷ്യപ്പെട്ടാല്‍ പല്ല് വേഗത്തില്‍ സെന്‍സിറ്റീവ് ആകുന്നതിനും കേട് വരുന്നതിനും കാരണമാകുന്നു. എന്നാല്‍, ഇതൊന്നും ഇല്ലാതെ തന്നെ പല്ല് ഹെല്‍ത്തിയായി ക്ലീന്‍ ആക്കി എടുക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് നോക്കാം.