കുവൈറ്റ് സിറ്റി > കുവൈറ്റിൽ കഴിഞ്ഞ ദിവസം നിര്യാതയായ ഇന്ത്യൻ സ്കൂൾ അധ്യാപിക പ്രിൻസി സന്തോഷിൻറെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലപ്പുഴയ്ക്ക് സമീപം തകഴി തെന്നടി സെന്റ് റീത്താസ് ഇടവക പള്ളിയിൽ നടക്കും. ജിലീബ് യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ അധ്യാപികയായിരുന്ന പ്രിൻസി സന്തോഷ് രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു.
ആലപ്പുഴ സ്വദേശിയാണ്. ഭർത്താവ് തകഴി പുതുപ്പറമ്പിൽ വർഗീസ് ഇയ്യോ ( സന്തോഷ് ). മക്കൾ – ഷോൺ , അയേണ ( ഇരുവരും യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ). യൂത്ത് കോറസ് കുവൈറ്റിന്റെ തുടക്കം മുതൽ ഗായികയും കൗൺസിൽ അംഗവുമാണ്. കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്..