എണ്ണയടങ്ങിയ ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ല. ഇത് വരുത്തുന്ന പ്രശ്‌നങ്ങള്‍ ചെറുതുമല്ല. ദഹനാരോഗ്യത്തിന് കേടാണ്, പോരാത്തതിന് കൊളസ്‌ട്രോള്‍ പോലുള്ള പല അവസ്ഥകള്‍ക്കും ഇത് കാരണമാകുകയും ചെയ്യുന്നു. എന്നിരുന്നാല്‍ തന്നെയും രുചികരമായ പല ഭക്ഷണങ്ങളും എണ്ണ ചേര്‍ത്ത് തയ്യാറാക്കുവയാണ്. ഇതിനാല്‍ തന്നെ ഇവ പൂര്‍ണമായും ഒഴിവാക്കാന്‍ പലര്‍ക്കും സാധിച്ചെന്ന് വരില്ല. അതേ സമയം ഈ എണ്ണയുടെ ദോഷം ഒഴിവാക്കാന്‍ വേണ്ടി എണ്ണമയമുള്ള ഭക്ഷണം കഴിച്ചാല്‍ ചെയ്യാവുന്ന ചിലതുണ്ട്. ഇതെക്കുറിച്ചറിയൂ.















