നാം പലപ്പോഴും വറവ് സാധനങ്ങള്‍ തയ്യാറാക്കിയെടുക്കാന്‍ വില കുറഞ്ഞ പാം ഓയില്‍ പോലുള്ളവ ഉപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും കടകളില്‍ ഇത് വറവിനും മറ്റും ഉപയോഗിച്ച് വരുന്നു. എണ്ണപ്പനയില്‍ നിന്നാണ് ഇത് പൊതുവേ ഉണ്ടാക്കിയെടുക്കുന്നത്. ഇതിലെ ബീററാകരോട്ടിന്‍ ഇതിന് ചുവപ്പ് നിറം നല്‍കുന്നു. ഇതില്‍ വൈറ്റമിന്‍ എ ധാരാളമുണ്ട്. എന്നാല്‍ ഈ പാം ഓയിലില്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇതിന്റെ നിറം മാറ്റി നാം ഉപയോഗിയ്ക്കുന്നത്. അതായത് ശുദ്ധമായതല്ല നമുക്ക് കിട്ടുന്നതെന്നര്‍ത്ഥം.