കോട്ടയം > കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശം. കോളേജിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം നൽകി. കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.
എൻജിനിയറിങ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്ന് കോളേജിൽ വിദ്യാർഥികൾ വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളേജ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ആവശ്യം.