പഴയകാലത്ത് ആളുകള്‍ എങ്ങിനെയാണോ ജീവിച്ചിരുന്നത്, അതേ ജീവിതരീതികള്‍ പിന്തുടരുന്ന പ്രവണത ഇന്ന് പലരിലും കണ്ട് വരുന്നുണ്ട്. പണ്ടത്തെ ആളുകള്‍ക്ക് നല്ല ഹെല്‍ത്തി ഉണ്ടായിരുന്നതിന്റെ പിന്നിലെ രഹസ്യം തേടി പോകുന്നതിന്റെ ഭാഗമായി പല കാര്യങ്ങള്‍ നമ്മളുടെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരാന്‍ ശ്രമിച്ചു. അതില്‍ ഒന്നാണ് ഉമിക്കരി. പേയ്സ്റ്റില്‍ മൊത്തം കെമിക്കല്‍സ് ആയതിനാല്‍ ഉമിക്കരി ഉപയോഗിച്ച് പല്ല് വെളുപ്പിക്കാന്‍ നടക്കുന്നവരും കുറവല്ല.ഇന്ന് പല ടൂത്ത് പേയ്സ്റ്റില്‍ പോലും ചാര്‍ക്കോള്‍ കണ്ടന്റ് ഉള്ളതായി അവകാപ്പെടുന്നുണ്ട്. ഇത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും ഇവര്‍ പറയുന്നു. സത്യത്തില്‍ ഇത്തരം പേയ്സ്റ്റ് ഉപയോഗിക്കുന്നതും ഉമിക്കരി ഉപയോഗിച്ചും പല്ല് തോയ്ക്കുന്നത് നല്ലതാണോ? ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് Dr. Navatha, Sr. Consultant Maxillo Facial Surgeon – Dentistry, CARE Hospitals, HITEC City,Hyderabad.