രോഗപ്രതിരോധശേഷിയെന്നതാണ് രോഗങ്ങള്‍ വരാതിരിയ്ക്കാനുള്ള വഴി. കോള്‍ഡ് പോലുള്ളവ തന്നെയാണെങ്കിലും വരാതിരിയ്ക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കണം. രോഗമില്ലാതിരിയ്ക്കുന്ന അവസ്ഥ തന്നെയാണ് ആരോഗ്യമെന്നും പറയാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ പലതാണ്. ഇതില്‍ നമ്മുടെ ചിട്ടയായ ജീവിത രീതി, ഭക്ഷണ ശീലം, വ്യായാമം എന്നിവയെല്ലാം തന്നെ പെടുന്നു. ഇതോടൊപ്പം ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് മഞ്ഞള്‍ കൊണ്ടുള്ള ഒന്ന്.