ഇന്ന് പലരിലും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടി വരികയാണ്. ചിലര്‍ക്ക് ഹൈപ്പോതൈറോയ്ഡിസവും അതുപോലെ, ഹൈപ്പര്‍തൈറോയ്ഡിസവും കണ്ട് വരുന്നുണ്ട്. എന്നാല്‍ ഹൈപ്പോതൈറോയ്ഡിസം ഉള്ളത് സ്ത്രീകളില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതില്‍ തന്നെ ഗര്‍ഭം ധരികാനുള്ള സാധ്യത കുറയ്ക്കുന്നുണ്ട്. ചികിത്സയും അതുപോലെ, നല്ല ആഹാരശീലങ്ങളും ഉണ്ടെങ്കില്‍ ഗര്‍ഭധാരണം സാധ്യമാണ്. എന്നാല്‍, ഇത്തരത്തില്‍ ഗര്‍ഭം ധരിച്ചാലും ഇത് കുഞ്ഞിന്റെ നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ എന്ന് പലര്‍ക്കും ഒരു സംശയമുണ്ട്. ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് DR. Beena Jeysingh, Senior Consultant- Obstetrics and Gynaecology, Manipal Hospital Sarjapur.