എല്ലാ വീട്ടിലെയും അടുക്കളയിൽ വളരെ സുലഭമായി കാണുന്നതാണ് നാരങ്ങ. ഫ്രിഡ്ജിൽ ഒരു നാരങ്ങ എങ്കിലും ഇല്ലാത്ത മലയാളികളുടെ വീട് വളരെ കുറവാണ്. സാധാരണയായി നാരങ്ങ പിഴിഞ്ഞ് നീര് എടുത്ത ശേഷം നാരങ്ങയുടെ തോട് കളയാറാണ് പതിവ്. പൊതുവെ ചൂട് കാലത്താണ് പലരും ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ചൂട് കാലത്തെ ഏറ്റവും നല്ല പാനീയമാണ് നാരങ്ങ വെള്ളം. വൈറ്റമിൻ സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് നാരങ്ങ. പക്ഷെ നാരങ്ങ പിഴിഞ്ഞ ശേഷം അതിൻ്റെ തൊലി കളയാറാണ് പതിവ്. നാരങ്ങയുടെ നീര് പോലെ തന്നെ അതിൻ്റെ തൊലിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും നാരങ്ങയുടെ പങ്ക് വളരെ വലുതാണ്. എന്തൊക്കെ രോഗങ്ങൾക്ക് നാരങ്ങ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.