ബിപി ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദം, ബ്ലഡ് പ്രഷര്‍ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന ഒന്നാണ്. വേണ്ട രീതിയില്‍ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ സ്ട്രോക്ക്, അറ്റാക്ക് തുടങ്ങിയ പല അവസ്ഥകളിലേയ്ക്കും നയിക്കാവുന്ന ഒന്നാണ് ബിപി എന്നത്. ഇന്ന് നമുക്ക് ബിപി വീട്ടില്‍ തന്നെ പരിശോധിയ്ക്കാവുന്ന പല മെഷീനുകളും ലഭ്യമാണ്. ഈ സൗകര്യം ഇന്നത്തെ കാലത്ത് ഉപയോഗിയക്കുന്നവരുമുണ്ട്. പണ്ടുകാലത്ത് ആശുപത്രികളിലോ ആരോഗ്യവിദഗ്ധരുടെ കയ്യിലോ മാത്രമാണ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമായിരുന്നത്.