രാവിലെ തന്നെ എഴുന്നേറ്റാല്‍ ആരായാലും ആദ്യം ചെയ്യേണ്ട കാര്യമാണ് ടോയ്ലറ്റില് പോവുക എന്നത്. എന്നാല്‍ പലര്‍ക്കും രാവിലെ തന്നെ ടോയ്ലറ്റില് പോകാന്‍ വരാറില്ല. ചിലര്‍ക്ക് വൈകീട്ടാവും വയറ്റില്‍ നിന്നും പോകുന്നത്. ചിലര്‍ക്കാണെങ്കില്‍ സ്ഥിരമായി വയറ്റില്‍ നിന്നും പോകാത്ത അവസ്ഥയും കാണാം. സ്ഥിരമായി രാവിലെ ടോയ്ലറ്റില് പോകാതിരുന്നാല്‍ ശരീരത്തില്‍ എല്ലാ വേയ്സ്റ്റും കെട്ടി കിടക്കുന്നതിന് ഇത് ഒരു കാരണമാണ്. ഇത്തരത്തില്‍ വേയസ്്റ്റ് കെട്ടികിടക്കുന്നത് വയര്‍ ചീര്‍ക്കുന്നതിനും അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിലേയ്ക്കും നയിക്കുന്നു. ഇത് മാത്രമല്ല, ചിലര്‍ക്ക് അമിതമായിട്ടുള്ള തലവേദന എന്നിവയും ഉണ്ടാകാറുണ്ട്.ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും വയറ്റില്‍ നിന്നും നല്ലപോലെ രാവിലെ തന്നെ പോകുന്നതിനും നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.