നാം രക്തപരിശോധനകള്‍ നടത്താറുണ്ട്. രോഗങ്ങള്‍, രോഗാവസ്ഥകള്‍ വരുന്നത് തടയാനും രോഗങ്ങള്‍ കണ്ടെത്താനും നടത്തുന്നവയാണ് രക്തപരിശോധനകള്‍. ആരോഗ്യകരമായ ജീവിതത്തിന് മെഡിക്കല്‍ ചെക്കപ്പുകള്‍ ഗുണം നല്‍കുന്നുവെന്ന് പറയാം. കാരണം രോഗങ്ങളും വരാനുള്ള സാധ്യതയുമെല്ലാം നേരത്തെ തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു. നാം രക്തപരിശോധന നടത്തുമ്പോള്‍ ചിലപ്പോള്‍ ഇസ്ആര് എന്ന ഘടകം രക്തത്തില്‍ അധികം രേഖപ്പെടുത്തി വരാറുണ്ട്. നോര്‍മല്‍ റേഞ്ചില്‍ കൂടുതല്‍ ഇതുള്ളത് പലപ്പോഴും പലരേയും ആശങ്കപ്പെടുത്താറുണ്ട്.ഇഎസ്ആര്‍ (ESR) അഥവാ എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ റേറ്റ് എന്നത് രക്താണുക്കളെ ഒരു ഗ്ലാസ് ട്യൂബില്‍ ഇട്ടു വച്ചാല്‍ ഇവ എത്രത്തോളം വേഗം താഴെ അടിയുമെന്നതിന്റെ വാല്യൂവാണ്. ഇതില്‍ രക്തം കട്ടി പിടിയ്ക്കാതിരിയ്ക്കാനുള്ള ആന്റി കൊയാഗലന്റുകള് ചേര്‍ത്താണ് ഇത്തരത്തില്‍ പരിശോധന നടത്തുന്നത്. ഇത് വേഗം വന്നടിയുമ്പോഴാണ് ഇഎസ്ആര്‍ റേറ്റ് കൂടുന്നത്.