വേനല്‍ക്കാലം മാമ്പഴക്കാലം കൂടിയാണ്. പല തരത്തിലെ, രുചിയിലെ മാങ്ങ നമുക്കിന്ന് ലഭ്യമാണ്. വിപണിയിലും വീട്ടുവളപ്പുകളിലും ഇത് ധാരാളമായി ലഭിയ്ക്കും. രുചിയ്‌ക്കൊപ്പം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മാമ്പഴം അഥവാ മാങ്ങയെന്നത്. 99 കലോറി, 1.4 ഗ്രാം പ്രോട്ടീൻ, 2.6 ഗ്രാം ഫൈബർ, 25 ഗ്രാം കാർബോഹൈഡ്രേറ്റ്, 22.5 ഗ്രാം പഞ്ചസാര, 10% വിറ്റാമിൻ എ , 67% വിറ്റാമിൻ സി, 18% ഫോളേറ്റ്, 10% വിറ്റാമിൻ ഇ, എന്നിവ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ , ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവയും മാമ്പഴത്തിലടങ്ങിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഇത് കഴിയ്ക്കാമെങ്കിലും പ്രമേഹമുള്ളവര്‍ക്ക് മാങ്ങ കഴിയ്ക്കാമോയെന്ന സംശയം പലര്‍ക്കുമുണ്ടാകും. കാരണം പഴുത്ത മാങ്ങ മധുരമുള്ളതാണെന്നത് തന്നെ കാരണം. മാങ്ങ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാമോയെന്നതാണ് ചോദ്യമെങ്കില്‍ ഇതെക്കുറിച്ചറിയൂ.