അമിതവണ്ണവും വയറുമെല്ലാം ഇന്നത്തെ കാലത്ത് പലര്‍ക്കും വലിയ ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ്. ആരോഗ്യത്തേക്കാള്‍ ഉപരി ഇത് പലരും സൗന്ദര്യ പ്രശ്നമായി കണക്കാക്കുന്നുവെങ്കിലും ഇതുണ്ടാക്കുന്ന ആരോഗ്യപരമായ പ്രശ്നങ്ങള്‍ ചെറുതല്ല. പല രോഗങ്ങള്‍ക്കുമുള്ള പ്രധാനപ്പെട്ട കാരണമാണ് ദുര്‍മേദസ് അഥവാ ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ്. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇതില്‍ ആയുര്‍വേദം പറയുന്ന ചില പരിഹാരങ്ങളുണ്ട്. ഇതില്‍ ചിലതിനെ കുറിച്ചറിയൂ.