താനൂർ (മലപ്പുറം)> ഒട്ടുംപുറം പൂരപ്പൂഴയിൽ അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടിലെ ഒളിവിലായിരുന്ന ജീവനക്കാരനും പിടിയിൽ. താനൂർ എളാരൻകടപ്പുറം സ്വദേശി വടക്കയിൽ സവാദ് (41) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ 5 പേർ പിടിയിലായി.
ബോട്ടിന്റെ സ്രാങ്ക് ഉൾപ്പെടെ ഒളിവിലായിരുന്ന നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അപകടദിവസം ബോട്ട് ഓടിച്ച വാളപ്പുറത്ത് ദിനേശൻ (45), ബോട്ടുടമ നാസറിന്റെ സഹോദരൻ പാട്ടരകത്ത് സലാം (53), ബന്ധുവായ പാട്ടരകത്ത് വാഹിദ് (27), വളപ്പിലകത്ത് മുഹമ്മദ് ഷാഫി (37) എന്നിവരെയാണ് അറസ്റ്റിലായത്.