ഇന്ന് പ്രഷറും ഷുഗറും ഇല്ലാത്തവര്‍ കുറവാണ്. എന്തിന് ചെറുപ്പക്കാരില്‍ വരെ ഇന്ന് ഇത്തരം അസുഖങ്ങള്‍ കണ്ടുവരുന്നു. ഈ അസുഖങ്ങള്‍ വന്നാലുള്ള ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വെച്ചാല്‍ ഇത് ഒരിക്കലും മാറ്റി എടുക്കാന്‍ നമ്മളെകൊണ്ട് സാധിക്കുകയില്ല. വേണമെങ്കില്‍ നിയന്ത്രിച്ച് നിര്‍ത്താം. പക്ഷേ, പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കാത്ത അസുഖങ്ങളാണ് ഇവ. കൃത്യമായ വയായാമവും ആഹാരരീതികളും പിന്തുടര്ന്നാല് തന്നെ ഒരു പരിധിവരെ നിങ്ങള്‍ക്ക് ഷുഗറും പ്രഷറും നിയന്ത്രിച്ച് നിര്‍ത്താന്‍സാധിക്കും. പ്രഷര്‍ രോഗം അമിതമായിട്ടുള്ളവരാണ് നിങ്ങള്‍ എങ്കില്‍, നിങ്ങള്‍ക്ക് കാപ്പി അമിതമായി കുടിക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് അപകടത്തിലേയ്ക്ക് നയിക്കും.