എല്ലാവർക്കും ഏറ്റവും പേടിയുള്ള കാര്യമാണ് വയർ ചാടുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നതും അതുപോലെ അശ്രദ്ധമായി ഭക്ഷണം കഴിക്കുന്നതുമൊക്കെ അമിതവണ്ണത്തിനും വയർ ചാടുന്നതിനുമൊക്കെ കാരണങ്ങളാണ്. എല്ലാ വർഷവും മെയ് 6-ന് അന്താരാഷ്ട്ര ഡയറ്റ് ദിനം ആചരിക്കാറുണ്ട്. നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണക്രമം കൂടാതെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ദൗർബല്യമോ നിയന്ത്രണമോ തോന്നാതെ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കാൻ ഈ ദിവസം വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിന്റെ സ്വീകാര്യതയിലും എല്ലാ വലുപ്പത്തിലും രൂപത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്ന ബോഡി ഷേമിംഗ് പോലുള്ള ഹാനികരമായ പെരുമാറ്റങ്ങളിൽ നിന്ന് അകന്നുപോകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിച്ച് അമിതവണ്ണം വയ്ക്കുന്നത് തടയാനാവും.