രാവിലെ എഴുന്നേറ്റ ഉടനെ പലര്‍ക്കും പല കാര്യങ്ങള്‍ ചെയ്യാനായിരിക്കും താല്പര്യം. ചിലര്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കും. ചിലര്‍ ചായ അല്ലെങ്കില്‍ കാപ്പി ആയിരിക്കും കുടിക്കുക. ചിലര്‍ പല്ല് പോലും തേയ്ക്കാതെ ആഹാരം കഴിക്കും. ചിലര്‍ക്ക് എഴുന്നേറ്റ ഉടനെ ടോയ്ലറ്റില് പോകണം, അങ്ങിനെ ശീലങ്ങള്‍ പലതാണ്. പക്ഷേ, ഇത്തരത്തിലുള്ള എല്ലാ ശീലങ്ങളും നല്ലത് തന്നെയാണോ? അല്ല. പലതും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ നമ്മളുടെ ആരോഗ്യത്തിന് പണി തരുന്ന കുറച്ച് ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. നോക്കിയാല്‍ മാത്രം പോര, ഇത്തരം ശീലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് ഉടനെ തന്നെ നിര്‍ത്തേണ്ടതും അനിവാര്യം തന്നെ.