ഒരു ദിവസം 50 മുതല്‍ 100 വരെ മുടി കൊഴിയും എന്നാണ് പറയുക. എന്നാല്‍, ഇതില്‍ കൂടുതല്‍ മുടി കൊഴിയുമ്പോഴാണ് നമ്മള്‍ ഇതിനെ മുടി കൊഴിച്ചില്‍ എന്ന് വിശേഷിപ്പിക്കുന്നത്. മുടി കൊഴിയുന്നതിന്റെ കാരണങ്ങള്‍ പലതാണ്. അമിതമായി ചൂട് തട്ടുന്നത്, താരന്‍, മുടിയുടെ ആരോഗ്യം കുറയുന്നത്, നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, തല കഴുകാന്‍ ഉപയോഗിക്കുന്ന പ്രോഡക്ട്‌സ് എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്.മുടി കൊഴിച്ചില്‍ ആരംഭിച്ചതിന് ശേഷം മുടി സംരക്ഷിക്കുന്നതിനേക്കാള്‍ എല്ലാം കൊണ്ടും നല്ലത് ഇത് വരുന്നതിന് മുന്‍പേ മുടിയെ സംരക്ഷിക്കുന്നതാണ്. എന്താാലും മുടി കൊഴിയാതിരിക്കാനും മുടി കൊഴിച്ചില്‍ കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.