വായ്പ്പുണ്ണ് അഥവ വായിലെ അൾസർ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. കാരണം ഇത് വന്ന് കഴിഞ്ഞാൽ പിന്നെ സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന ഈ അവസ്ഥയുടെ പ്രധാന പ്രശ്നമാണ് വേദനയും മറ്റ് ബുദ്ധിമുട്ടുകളും. വളരെ നിസാരമായൊരു അവസ്ഥയാണെങ്കിലും ഇത് ആളൊരു ഭീകരനാണെന്ന് തന്നെ പറയാം. വായുടെ ഉൾഭാഗത്ത് അറിയാതെ കടിക്കുന്നതാണ് ഇത് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വൈറ്റമിൻ്റെ കുറവ് ഉള്ളവർക്കും ഈ അവസ്ഥയുണ്ടാകാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വയമേ ഇത് പോകുമെങ്കിലും ഇതിൻ്റെ വേദന അസഹീനമയാകുന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം. ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ അൾസറിനെ എളുപ്പത്തിൽ തുരത്താൻ സാധിക്കും.