കൊച്ചി> മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും സുഷിരവാദ്യ വിദഗ്ധനുമായ പി ആര് സുരേഷ് അന്തരിച്ചു. ഇന്നലെ വസതിയില്‍ വച്ച് സ്ട്രോക്ക് ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികത്സയില്‍ ആയിരുന്നു.
ലൈല സുരേഷ് ആണ് പത്നി. ഗായിക അമൃത സുരേഷ്,അഭിരാമി സുരേഷ് എന്നിവര്‍ മക്കളാണ്. മൃതദേഹം ചക്കരപ്പറമ്പിലുള്ള കെന്റ് നാലുക്കെട്ടില്‍ നാളെ പതിനൊന്നു മണിവരെ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്ക്കാരം പച്ചാളം ശ്മശാനത്തില്‍.