പഞ്ചസാരയെ പൊതുവേ വെളുത്ത വിഷമെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ പഞ്ചസാര മാത്രമല്ല ഈ ഗണത്തില്‍ പെടുന്നത്. ഉപ്പും ഇതില്‍ പെടും. ഉപ്പ് നമ്മുടെ നിത്യോപയോഗ അടുക്കള വസ്തുക്കളില്‍ ഒന്നാണ്. ഉപ്പില്ലാത്ത കഞ്ഞി പോലെ തുടങ്ങിയ പ്രയോഗങ്ങളുണ്ടെങ്കിലും ഉപ്പ് ആരോഗ്യത്തിന് വരുത്തി വയ്ക്കുന്ന ദോഷങ്ങള്‍ ചെറുതല്ല. ഉപ്പിൽ പ്രധാനമായും രണ്ട് ധാതുക്കളാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ 40% സോഡിയവും 60% ക്ലോറൈഡുമാണിവ. അമിതമായി കഴിച്ചാൽ ശരീരത്തിൽ ദോഷകരമായി ഭവിക്കുന്നത് ഇതിലെ സോഡിയമാണ്. നിശ്ചിത അളവില്‍ സോഡിയം ആവശ്യമാണെങ്കിലും ഇത് വര്‍ദ്ധിയ്ക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളും വരുത്തുകയും ചെയ്യുന്നു. ശരീരത്തിന് അതിന്റെ പ്രധാനപ്പെട്ട ശാരീരിക പ്രവർത്തനങ്ങൾ നിർവഹിക്കാൻ പ്രതിദിനം 500 മില്ലിഗ്രാം സോഡിയം ആവശ്യമാണ്. ലോകാരോഗ്യ സംഘടന (WHO) പറയുന്നത് മുതിര്‍ന്നവര്‍ക്ക് 5 ഗ്രാമിൽ താഴെ മാത്രമേ സോഡിയം ഒരുദിവസം അകത്ത് ചെല്ലാവൂ. അതായത് ഇത് പ്രതിദിനം ഏകദേശം ഒരു ടീസ്പൂൺ ഉപ്പ് മാത്രമാണ് എന്നത് ഓർക്കണം. അതേ സമയം കുട്ടികൾ മുതിർന്നവർക്ക് കണക്കാക്കിയ അളവിൽ വളരെ കുറച്ച് മാത്രമേ ഉപ്പ് മാത്രമേ കഴിക്കാൻ പാടുള്ളൂ.