ചൂട് കാലത്ത് ആരോഗ്യം കാത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടതും നല്ല ഭക്ഷണം കഴിക്കേണ്ടതുമൊക്കെ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഈ വേനൽ കാലത്ത് ചില വെല്ലുവിളികളൊക്കെ നേരിടേണ്ടി വരാറുണ്ട്. കാരണം വേനൽ കാലത്ത് കുടിക്കേണ്ട പാനീയങ്ങളെക്കുറിച്ച് കൃത്യമായി അറിയേണ്ടത് വളരെ പ്രധാനമാണ്. വണ്ണം കൂടാതിരിക്കാനുള്ള പാനീയങ്ങൾ ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. വേനൽക്കാല പാനീയങ്ങളിൽ ചിലത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. ഇഞ്ചി, കറുവപ്പട്ട, ജീരകം, നാരങ്ങ തുടങ്ങിയ ചേരുവകളിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ നിരവധി ഘടകങ്ങൾ കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് കുടിക്കാൻ കഴിയുന്ന ചില പാനീയങ്ങൾ നോക്കാം.