കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഇന്ന് തലവേദന കണ്ടുവരുന്നുണ്ട്. ചിലര്‍ക്ക് അമിതമായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദം കൂടുന്നത് തലവേദനയിലേയ്ക്ക് നയിക്കുന്നു. ചിലര്‍ക്ക് കുറച്ച് നേരം ചൂട് കൊണ്ടാല്‍ തന്നെ തലവേദന വരുന്നത് കാണാം. ചിലര്‍ക്കാണെങ്കില്‍ അമിതമായി മധുരം കഴിച്ചാല്‍ അല്ലെങ്കില്‍ ഉപ്പുള്ളത് കഴിച്ചാല്‍ തലവേദന വരും. എന്തായാലും ഇത്തരം തലവേദനകള്‍ മാറ്റിയെടുക്കാന്‍ പലപ്പോഴും ഗുളികകളെ ളഅലങ്കില് ബാം പുരട്ടും. എന്നാല്‍, ഇവ അത്ര ശരീരത്തിന് നല്ലതല്ല. എന്നാല്‍, ഇത്തരം മരുന്നുകളെ ആശ്രയിക്കാതെ തന്നെ നിങ്ങള്‍ക്ക് തലവേദന മാറ്റി എടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി വീട്ടില്‍ തന്നെയുള്ള ചില സ്പൈസസ് മതി.