മലബന്ധം പലര്‍ക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ്. നല്ല ശോധന ലഭിച്ചില്ലെങ്കില്‍ പല അസ്വസ്ഥതകളും ഉണ്ടാകുകയും ചെയ്യും. മനംപിരട്ടല്‍, ഗ്യാസ്, വയര്‍ വന്നു വീര്‍ക്കുക, വയറ്റിന് കനം, വിശപ്പില്ലായ്മ എന്നിവയെല്ലാം മലബന്ധം വരുത്തുന്ന പ്രശ്നങ്ങള്‍ തന്നെയാണ്. മലബന്ധത്തിന് സ്ഥിരമായി ലാക്സേറ്റീവുകളെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പിന്നീട് ഇവയില്ലാതെ ശോധന ശരിയാകില്ലെന്ന അവസ്ഥ വരും. സ്ഥിരമായി ലാക്സേറ്റീവകള് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതുമല്ല. കുടല് ആരോഗ്യം ശരിയല്ലാത്തത് തന്നെയാണ് പലപ്പോഴും മലബന്ധത്തിനുള്ള പ്രധാന കാരണമാകുന്നത്. ഇതിന് പരിഹാരമായി ആയുര്‍വേദം വിവരിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം ചില ആയുര്‍വേദ പരിഹാരങ്ങളെക്കുറിച്ചറിയൂ. ഇവ മലബന്ധം മാറ്റുക മാത്രമല്ല, നല്ല ആരോഗ്യത്തിന് ഉത്തമവുമാണ്.