ഇന്നത്തെ കാലത്ത് കുട്ടികൾക്കിടയിൽ പോലും അമിതവണ്ണം വളരെ സാധാരണമായി മാറി കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും മാർച്ച് നാലിനാണ് ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നത്. പണ്ട് കാലത്ത് അമ്മമാർ കുറച്ച് കൂടി കഴിക്കാൻ പറഞ്ഞാലും കുട്ടികൾ ആസ്വദിച്ച് കഴിച്ചിരുന്നു. പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനെ കഴിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. മാത്രമല്ല വളരെ കുറച്ച് കഴിക്കുമ്പോൾ തന്നെ പല കുട്ടികളും അമിതമായി വണ്ണം വയ്ക്കുന്നു എന്നതാണ് അമ്മമാരുടെയും പേടി. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെ ആണ് ഇതിന്റെ പ്രധാന കാരണമെന്ന് തന്നെ പറയാം. മുതിർന്നവരെ പോലെ തന്നെ കുട്ടികളിലും ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.