കൊവിഡ് കാലത്തോടെ പലരുടെയും ജീവിതശൈലിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ലോക്ക്ഡൗണും വർക്ക് ഫ്രം ഹോമും ഒക്കെ പലരെയും ആളുകളെ മാനസികമായും ശാരീരകമായും തളർത്തി കളഞ്ഞെന്ന് തന്നെ പറയാം. 31 കാരനായ വിശാൽ സച്ച്ദേവിനും ഇക്കാലയളവിൽ വളരെയധികം ഭാരം വർദ്ധിച്ചു. പൂനെയിലെ ഒരു ഐടി കമ്പനിയിലാണ് വിശാൽ ജോലി ചെയ്യുന്നത്. എന്നാൽ സദാസമയവും വീട്ടിലിരുന്നതോടെ ശരീരം സൂക്ഷിക്കാൻ ബുദ്ധിമുട്ടായതോടെ ഭാരം 104 കിലോയായി വർധിച്ചു. ശരീരഭാരം കൂടുന്നത് തിരിച്ചറിഞ്ഞതോടെ അത് കുറയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു വിശാൽ. 1 വർഷത്തിനുള്ളിൽ 34 കിലോഗ്രാം ശരീരഭാരം കുറയ്ക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഫിറ്റ്നസ് കമ്പനിയായ ഫിറ്റർ സംഘടിപ്പിച്ച ട്രാൻസ്ഫോർമേഷൻ ചലഞ്ചിൽ അദ്ദേഹം പങ്കെടുക്കുകയും, പങ്കെടുത്ത 25,000 പേരിൽ ആദ്യ 20-ൽ ഇടം നേടുകയും ചെയ്തു. ശരീരഭാരം കുറച്ച അദ്ദേഹത്തിൻ്റെ കഥ പിന്നീട് യൂട്യൂബിൽ വീഡിയോ ആയിട്ട് വന്നിരുന്നു.