ഫാസ്റ്റിംഗ്, ഡയറ്റിംഗ് എന്നിവയെല്ലാം ആരോഗ്യത്തിനും തടി കുറയ്ക്കാനും വേണ്ടി ലോകമെമ്പാടും ആളുകള്‍ പിന്തുടര്ന്ന് വരുന്ന ഒന്നാണ്. ഫാസ്റ്റിംഗ് അഥവാ ഉപവാസം എന്നത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ചെയ്യാറുണ്ടെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടിയുണ്ടെന്നതാണ് വാസ്തവം. തടി കുറയ്ക്കാന്‍ കൂടി സഹായമാണ് ഫാസ്റ്റിംഗ് എന്നത്. ഇത്തരത്തിലെ ഫാസ്റ്റിംഗ് കാര്യം പയുമ്പോള്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് (intermittent fasting) എന്നത് ഏറെ പ്രാധാന്യമര്ഹിയ്ക്കുന്ന ഒന്നാണ്. തടി കുറയ്ക്കാന്‍ ഇതേറെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. ന്യു ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലെ ഒരു ലേഖനപ്രകാരം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് തടി കുറയ്ക്കാന്‍, ഹൃദയാരോഗ്യത്തിന്, പ്രമേഹത്തിന്, ആയുസ് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്ന് പറയുന്നു. ഇത് ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഏറെ ഗുണകരമാണ്.