തിരുവനന്തപുരം> കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച ബലാത്സംഗ കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
ജാമ്യ വ്യവസ്ഥ ലംഘിച്ച് എൽദോസ് കുന്നപ്പിള്ളി റായപൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ജാമ്യവസ്ഥ ലംഘിച്ചെന്ന റിപ്പോർട്ട് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിയിൽ ക്രൈംബ്രാഞ്ച് അസിസ്റ്റൻഡ് കമീഷണറാണ് നൽകിയത്. തെളിവുകളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.