കൊളസ്ട്രോള്‍ ലെവല്‍ അമിതമായി കൂടുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. പ്രത്യേകിച്ച്, ഹൃദയത്തിന്റെ ആരോഗ്യത്തിന് കൊളസ്ട്രോള്‍ ഒരു ഭീക്ഷണി തന്നെയാണ്. രക്തധമനികളില്‍ പ്ലാക്ക് രൂപപ്പെടുന്നത് സ്ട്രോക്ക് വരുന്നതിനും ഹൃദയത്തിലേയ്ക്ക് രക്തം പമ്പ് ചെയ്യുന്നത് കുറയുന്നതിലേയ്ക്കും നയിക്കുന്നുണ്ട്.ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. അതുപോലെ തന്നെ കരളിന്റെ ആരോഗ്യത്തേയും അമിതമായി കൊഴുപ്പ് അടിയുന്നത് ബാധിക്കുന്നുണ്ട്. പൊതുവില്‍ കൊളസ്ട്രോള്‍ കൂടി എന്ന് കേള്‍ക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണമാണ് വില്ലന്‍ എന്ന് പലരും വിലയിരുത്തുന്നു. എന്നാല്‍, അത് മാത്രമല്ല, കാരണങ്ങള്‍ പലതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.