പ്രായമാകുന്നത് അനുസരിച്ച് ചർമ്മത്തിൽ ചുളിവുകളും വരകളും വരുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലർക്കെങ്കിലും പ്രായമാകുന്നതിന് മുൻപ് തന്നെ ചർമ്മത്തിൽ മാറ്റങ്ങൾ വരാറുണ്ട്. ഇത് അവരുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും വളരെയധികം ബാധിക്കും. ചില സന്ദർഭങ്ങളിൽ, ഇത് സാമൂഹിക ഉത്കണ്ഠയ്ക്കും പൊതുയിടങ്ങളിൽ പോകാൻ മടി വരെ സൃഷ്ടിക്കാം. കൂടാതെ, ജീവശാസ്ത്രപരമായ പ്രായത്തേക്കാൾ പ്രായമുള്ളതായി തോന്നുന്നത് ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ എല്ലാം ശരിയല്ലെന്ന് സൂചിപ്പിക്കുന്നു. കുറഞ്ഞ ഫിറ്റ്നസ് ലെവലും ഇത് സൂചിപ്പിക്കുന്നു. അനാരോഗ്യകരമായ ശീലങ്ങൾ വേഗത്തിൽ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ പലപ്പോഴും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കിയേക്കാം. ഇത് ദീർഘായുസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, കാലക്രമേണ ദുർബലമാകുന്ന ശരീര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. ജീവിതശൈലിയിൽ ചെയ്യുന്ന പ്രധാന തെറ്റുകളെക്കുറിച്ച് ന്യൂട്രിഷനിസ്റ്റ് ഭക്തി അരോര കപൂർ പറയുന്നത് നോക്കാം.















