മലപ്പുറം> മലപ്പുറം കോട്ടക്കല് കുര്ബാനിയില് കിണറിടിഞ്ഞ് വീണുണ്ടായ അപകടത്തില് ഒരാള് മരണപ്പെട്ടു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മലപ്പുറം, തിരൂര് ഫയര് ഫോഴ്സ് യൂണിറ്റുകളും കോട്ടക്കല് പൊലീസും പ്രദേശവാസികളും ചേര്ന്ന് ഇയാളെ രക്ഷപെടുത്താന് പരമാവധി ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അലി അക്ബറിനൊപ്പം മണ്ണിനടിയിൽപ്പെട്ട അഹദിനെ നേരത്തെ രക്ഷപ്പെടുത്തി. പരിക്കുകളോടെ രക്ഷപ്പെട്ട അഹദ് ആശുപത്രിയിൽ ചികിത്സയിലാണ്.















