ആദ്യ കൊവിഡ് ലോക്ക്ഡൗൺ സമയത്താണ് ഗുജറാത്ത് സ്വദേശിയായ ഇന്ദറിൻ്റെ ഭാരം 102 കിലോ ആയത്. മാസങ്ങളോളമാണ് അമിതവണ്ണം കാരണം ഇന്ദർ കണ്ണാടിയിൽ അവൻ്റെ ശരീരം നോക്കാതിരുന്നത്. 38ാം വയസിൽ ഇത്രയും ഭാരവുമായി നടക്കുന്നത് ശരീരത്തിലുണ്ടാക്കു ബുദ്ധിമുട്ടുകൾ ചില്ലറയല്ല. 5 കിലോമീറ്റർ വാക്കത്തോൺ നടത്തിയതിനെക്കുറിച്ചുള്ള അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചപ്പോഴാണ് ശരീരഭാരം കുറയ്ക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ഇന്ദറിന് ബോധ്യപ്പെട്ടത്. 50 ദിവസം കൊണ്ട് 11 കിലോ കുറയ്ക്കാൻ ഇന്ദറിന് പ്രചോദനമായതും ഇത് തന്നെയാണ്.