ബെൽ പെപ്പർ എന്ന പേരിലും അറിയപ്പെടുന്ന കാപ്‌സിക്കം നാം പല വിഭവങ്ങളിലും ഉപയോഗിയ്ക്കാറുണ്ട്. സ്വാദിനൊപ്പം ആരോഗ്യ ഗുണങ്ങളും ഏറെയുള്ള ഒന്നാണിത്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍, ലൈകോഫീന്‍ തുടങ്ങിയ ധാരാളം പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ജീവകം എ, സി, കെ. കരോട്ടിനോയ്ഡുകൾ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. പച്ച നിറത്തിലുള്ള കാപ്‌സിക്കത്തേക്കാള്‍ ചുവപ്പും മഞ്ഞയും നിറത്തിലുള്ള കാപ്‌സിക്കത്തിനാണ് പോഷകഗുണം കൂടുതലെന്ന് നാച്ചുറല്‍ പ്രൊഡക്ട്‌സ് റിസര്‍ച്ചിലാണ് പഠനക്കുറിപ്പിൽ പറയുന്നു.