പ്രമേഹമെന്നത് പാരമ്പര്യ, ജീവിതശൈലീ രോഗങ്ങളില്‍ പെടുത്താവുന്ന ഒന്നാണ്. ഭക്ഷണം അനാരോഗ്യകരമാക്കുന്നത്, സ്‌ട്രെസ്, മദ്യപാനം പോലുള്ള കാര്യങ്ങള്‍, വ്യായാമക്കുറവ് എന്നിവയെല്ലാം തന്നെ പ്രമേഹം വരാനുള്ള ജീവിതശൈലീ കാരണങ്ങളില്‍ പെടുന്നു. കുടുംബപരമായി പ്രമേഹമെങ്കില്‍ ഇത് വരാനുള്ള സാധ്യത ഏറെക്കൂടുതലാണ്. പ്രമേഹം (diabetes) വന്നാല്‍ പിന്നെ നിയന്ത്രണമാണ് മുന്നിലുള്ള വഴി. വേണ്ട രീതിയില്‍ നോക്കിയാല്‍ ഇത് നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യാം. പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ ചില അടുക്കളക്കൂട്ടുകള്‍ സഹായിക്കുന്നു. ഇത്തരത്തിലെ ചിലതിനെ കുറിച്ച് ന്യൂട്രീഷനിസ്റ്റ് കനുപ്രീത് അറോറ പറയുന്നു.