(Image courtesy: Facebook)മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരികമായിരുന്നു സുബി സുരേഷ്. ഏറെ ഞെട്ടലോടെ ആണ് താരത്തിൻ്റെ വിയോഗ വാർത്ത മലയാളികൾ കേട്ടത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതിൻ്റെ ഗുരുതരമായ പ്രശ്നങ്ങൾ താരം നേരത്തെ നേരിട്ടിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് സുബി പങ്കുവെച്ച അവരുടെ യുട്യൂബ് ചാനലിലെ ഒരു വീഡിയോയിലാണ് താരം തന്നെ ഈ കാര്യങ്ങൾ പറയുന്നത്. നിരവധി പരിപാടികൾക്കായി ഓടി നടക്കുന്നതിനിടെ കൃത്യമായി ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല എന്ന് സുബി വീഡിയോയിൽ പറയുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പ്രഭാത ഭക്ഷണം പോലും കഴിക്കുന്നതിൽ സുബി വലിയ മടി കാണിച്ചിരുന്നു എന്ന് മറ്റൊരു വീഡിയോയിലും താരം പറയുന്നുണ്ട്. കൃത്യമായ ഭക്ഷണവും ഉറക്കവും നല്ല ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതിൽ കാണിച്ച മടിയാണോ താരത്തിൻ്റെ വിയോഗത്തിന് കാരണമെന്നാണ് ഇപ്പോൾ മലയാളികൾ ചിന്തിക്കുന്നത്.