പലരെയും പേടിപ്പിക്കുന്ന രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തക്കുഴലിലൂടെ ഒഴുകുന്ന രക്തത്തിന്റെ ശക്തി കൂടുമ്പോഴാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. 120/80 അല്ലെങ്കിൽ അതിൽ താഴെയാണ് സാധാരണ മർദ്ദം എന്ന് പറയപ്പെടുന്നു. ഇത് 130/80 ൽ എത്തുകയോ അതിലധികമോ ആണെങ്കിൽ, അത് ഉയർന്ന രക്തസമ്മർദ്ദമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ രക്തസമ്മർദ്ദം 180/110 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ, നിങ്ങൾ അടിയന്തിര വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.