ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ആഗോളതലത്തിൽ തന്നെ പല മരണങ്ങൾക്കും കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. നിങ്ങളുടെ കുടുംബത്തിൽ ഹൃദ്രോഗങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഓരോ വ്യക്തികളും അവരുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. ആഗോളതലത്തിൽ ഹൃദ്രോഗങ്ങളുടെ കുത്തനെ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവുമാണ് പിന്തുടുരുക എന്നതാണ്. മോശമായ ഭക്ഷണക്രമം പല്പപോഴും ഹൃദയത്തെ ഗണ്യമായി ബാധിക്കുകയും ഹൃദയാഘാത (Heart attack)) സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ന്യൂട്രീഷ്യനിസ്റ്റയാ ലോവ്നീത് ബത്ര ദൈനംദിന ജീവിതത്തിൽ ഹൃദയാഘാതത്തിന് കാരണമാകുന്ന 6 കാര്യങ്ങളെക്കുറിച്ച് പറയുന്നു.