പഴം ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിയ്ക്കുന്ന ഒരു ഫലവര്‍ഗമെന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാണ്. ഇത് സുലഭമായി ലഭ്യമാണ്. വില കൂടിയ മറ്റ് ചില ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ ഇത് അധികം വില കൊടുക്കാതെ ലഭിയ്ക്കും. പല തരം പഴങ്ങള്‍ ലോകത്തെമ്പാടും ലഭ്യമാണ്. കേരളത്തില്‍ നേന്ത്രപ്പഴം, പൂവന്‍ പഴം, പാളയംകോടന്‍ പഴം,റോബസ്റ്റ, ഞാലിപ്പൂവന്‍ തുടങ്ങിയ പല തരത്തിലെ പഴങ്ങളും ലഭ്യമാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഇത് നല്ല ശോധനയ്ക്ക് എന്ന പേരില്‍ പലരും ശീലമാക്കുന്ന ഒന്നാണ്. രാവിലെയും രാത്രിയുമെല്ലാം ഇത് കഴിയ്ക്കുന്നവരുണ്ട്. പെട്ടെന്ന് വിശപ്പ് മാറാനും ഊര്‍ജം നല്‍കാനുമെല്ലാം ഉത്തമമാണ് പഴം.















