എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുമെല്ലാം വിറ്റമിന്‍ ഡി നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ക്ക് കുറഞ്ഞത് 8.5 മുതല്‍ 10 മൈക്രോഗ്രാം വരെ വിറ്റമിന്‍ ഡിയാണ് ശരീരത്തില്‍ അനിവാര്യമായിട്ടുള്ളത്. വിറ്റമിന്‍ ഡി നമ്മളുടെ ശരീരത്തില്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. ഇവ കുറയുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.















