മോഡേണ്‍ സയന്‍സ് പ്രകാരം ഏകദേശം 410 തരം മാനസിക രോഗങ്ങളുണ്ട്. സ്ട്രെസ്, മറവി, ബൈപോളാര്‍, സ്കീസോഫീനിയ, ഡിപ്രഷന്, കുട്ടികളിലെ ഓട്ടിസം തുടങ്ങിയ പലതും മാനസിക രോഗങ്ങള്‍ തന്നെയാണ്. തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറാണ് മാനസിക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. മനസ് എന്നു പറയുന്നത് തലച്ചോറും ബ്രെയിനും കൂടി ചേരുന്നതാണ്. ഇവയാണ് നമ്മുടെ മനസിനെ നിയന്ത്രിയ്ക്കുന്നത്. മനുഷ്യനില്‍ ഏറ്റവും വികാസം പ്രാപിയ്ക്കുന്ന ഒന്നാണ് തലച്ചോര്‍ എന്നത്. സെറിബ്രവും സെറിബെല്ലവും സ്പൈനല്‍കോഡും ഇവയിലുള്ള നെര്വുകളുമെല്ലാം തന്നെ ബ്രെയിന്‍ പ്രവര്‍ത്തനത്തില്‍ പെടുന്നു. നെര്‍വസ് സിസ്റ്റത്തെ നിയന്ത്രിയ്ക്കുന്നത് നെര്‍വുകളാണ്. ബ്രെയിന്‍ തന്നെ ഇരു വശങ്ങളും ബന്ധപ്പെടുത്തുന്ന നാഡികളുമുണ്ട്. ശരീരത്തിലെ എല്ലാ നാഡികളേയും നിയന്ത്രിയ്ക്കുന്നത് നെര്‍വുകളാണ്. നമ്മുടെ നെര്‍വുകളെ സപ്പോര്‍ട്ട് ചെയ്യുന്ന കോശങ്ങളുമുണ്ട്.