എല്ലാ വീടുകളിലെയും അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്നതാണ് കറിവേപ്പില (curry leaves). മലയാളികളുടെ അടുക്കള തോട്ടത്തില്‍ ഉറപ്പായും ഒരു കറിവേപ്പില ചെടിയും കാണും. കാരണം മായമൊന്നുമില്ലാത്ത കറിവേപ്പില കറികളിലിടാനാണ് നമുക്ക് എപ്പോഴും ഇഷ്ടം. തുകൊണ്ട് എല്ലാ അടുക്കള തോട്ടത്തിലും കറിവേപ്പിലകള്‍ കാണാറുണ്ട്. കറികളില്‍ കറിവേപ്പില ഇട്ടില്ലെങ്കില്‍ എന്തോ ഒരു കുറവാണ് പലര്‍ക്കും തോന്നാറുള്ളത്. പക്ഷെ ഈ കറിവേപ്പില കൊണ്ട് പല ആരോഗ്യ ഗുണങ്ങളും നമുക്ക് നേടാന്‍ കഴിയും. മുടി വളര്‍ച്ചയ്ക്കും, ആരോഗ്യത്തിനും കറിവേപ്പില പല തരത്തില്‍ ഉപയോഗിക്കാം. കറിവേപ്പില രൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നല്ല മണവും രുചിയുമുള്ള ഈ ചെറിയ ഇലകളുടെ ഗുണം വളരെ വലുതാണ്.Also Read: Garlic benefits: തണുപ്പ് കാലത്ത് വെളുത്തുള്ളി കഴിച്ചാൽ നിരവധി ഗുണങ്ങളുണ്ട്