മുഖകാന്തി നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇന്ന് മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ നീര് ചേര്‍ത്ത് നിരവധി ഫേയ്സ്പാക്കുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. മുഖക്കുരു മാറ്റി എടുക്കുന്നതിനും മുഖം നന്നായി റബ്ബ് ചെയ്ത് എടുക്കുന്നതിനെല്ലാം ചെറുനാരങ്ങ ഉത്തമമാണ്.