പണ്ടുകാലത്ത് വൈറ്റമിന്‍ ഡി കുറവുകാരണം കുട്ടികള്‍ക്കുണ്ടാകുന്ന റിക്കറ്റ്‌സ് എന്ന രോഗം തടയാനായി കഴിച്ചിരുന്ന ഒന്നാണ് മീനെണ്ണ ഗുളിക (Cod Liver Oil). ഇത് കോഡ് എന്ന കടല്‍ മീനില്‍ നിന്നാണ് എടുക്കുന്നത്. ഇതിന്റെ കരള്‍ നല്ലതു പോലെ തിളപ്പിച്ച് ഇതില്‍ നിന്നും തെളിഞ്ഞു വരുന്ന ഓയില്‍ എടുത്താണ് ഇതുണ്ടാക്കുന്നത്. ഇത് രണ്ടു രീതിയില്‍ ലഭ്യമാണ്. കടുത്ത നിറത്തില്‍ പ്രോസസ് ചെയ്യാതെ ലഭിയ്ക്കുന്നതും നമ്മുടെ നാട്ടില്‍ ഇളം മഞ്ഞ നിറത്തില്‍ ലഭിയ്ക്കുന്ന പ്രോസസ് ചെയ്ത രൂപവും. ഇത് പണ്ട് യൂറോപ്യന്‍ നാടുകളില്‍ വൈറ്റമിന്‍ ഡി ലഭിയ്ക്കുന്നതിനായാണ് ഉപയോഗിച്ചു വന്നിരുന്നത്. പ്രത്യേകിച്ചും സൂര്യപ്രകാശം ലഭിയ്ക്കാത്ത ഇടങ്ങളില്‍. പിന്നീട് ഇത് സന്ധിവാതം പോലുള്ള പല അവസ്ഥകള്‍ക്കും ഉപയോഗിച്ച് തുടങ്ങി.















