പ്രാതല്‍ അഥവാ ബ്രേക്ഫാസ്റ്റ് (breakfast)എന്നത് ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ്. ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണം എന്ന നിലയില്‍ ഇത് ഏറെ പ്രധാനവുമാണ്. ഏത് നേരത്തെ ഭക്ഷണം ഉപേക്ഷിച്ചാലും പ്രാതല്‍ നിര്‍ബന്ധമായും കഴിയ്ക്കണം എന്നു പറയും. ഇത് ഉപേക്ഷിയ്ക്കുന്നത് പല രോഗങ്ങള്‍ക്കും തടി വര്‍ദ്ധിയ്ക്കാനുമെല്ലാം ഇടയാക്കുന്ന ഒന്നുമാണ്. പ്രാതല്‍ എന്തെങ്കിലും കഴിച്ചാല്‍ പോരാ, ആരോഗ്യകരമായത് കഴിയ്ക്കുകയും വേണം എന്നത് പ്രധാനമാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ പ്രാതലിന് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ഇതില്‍ പ്രധാനപ്പെട്ടതാണ് ചെറുപയര്‍ (green gram).















