കേരളത്തിലെ ഭൂരിഭാഗം ആളുകളെയും ബാധിച്ചിരിക്കുന്ന പ്രശ്‌നമാണ് പ്രമേഹം (diabetes). കൃത്യമായ ചികിത്സയും ശ്രദ്ധയും നല്‍കിയില്ലെങ്കില്‍ ഒരുപക്ഷെ ജീവന് പോലും ഭീഷണിയാകാന്‍ പ്രമേഹത്തിന് കഴിയും. ഭക്ഷണകാര്യത്തിലാണ് പ്രമേഹ രോഗികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. പലപ്പോഴും പ്രമേഹ രോഗികള്‍ക്ക് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാമോ എന്ന കാര്യത്തില്‍ വലിയൊരു ആശയക്കുഴപ്പം നില നില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് ഡ്രൈ ഫ്രൂട്ട്‌സ് നല്ലതാണെന്നാണ് ലോട്ടസ് വ്യുമണ്‍സ് കെയര്‍ ആശുപത്രിയിലെ സിദ്ധ മെഡിസിന്‍ സ്‌പെഷ്യാലിസ്റ്റ് ഡോ. ഉഷാനന്ദിനി ബി എം എസ് സി, എം എസ് സി ബയോടെക് പറയുന്നു.Also Read: Coriander: മല്ലിയും മല്ലിയിലയും അത്ര ചില്ലറക്കാരല്ല, തൈറോയ്ഡും പ്രമേഹവും കുറയ്ക്കാൻ മല്ലിയിട്ട വെള്ളം















