ആളുകൾ പൊതുവെ ഭക്ഷണത്തിന് ശേഷം ചവയ്ക്കുവാൻ തിരഞ്ഞെടുക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഇവ. കാരണം ഇതിന്റെ ദഹനം മെച്ചപ്പെടുത്താനുള്ള സവിശേഷത തന്നെ. ഇതോടൊപ്പം വായിലെ ദുർഗന്ധം അകറ്റാനും പെരുംജീരകം ചവയ്ക്കുന്നത് സഹായിക്കും. വായുകോപം അകറ്റുവാനും ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അനുഭവിക്കുന്ന ഏതൊരാൾക്കും പെരുംജീരകം സഹായകരമാണ്
> ശ്വാസകോശ സംബന്ധമായ പല പ്രശ്നങ്ങൾക്കും പെരുംജീരകം ഔഷധമായി പ്രവർത്തിക്കുന്നു.
> ഇത് പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
> പിത്ത ദോഷം മൂലമുള്ള രക്തസ്രാവം തടയുന്നതിന് ഇവ ഉപയോഗപ്രദമാണ്.
> ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
> കൂടാതെ ഹൃദയാരോഗ്യത്തിനും പെരുംജീരകം നല്ലതാണ്.
> കഫം കുറയ്ക്കാനും പെരുംജീരകം സഹായിക്കും.
> ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ പെരുംജീരകം സഹായിക്കുന്നു.
> മുലയൂട്ടുന്ന അമ്മമാർക്കും പെരുംജീരകം ഉത്തമമാണ്. മുലപ്പാൽ കൂട്ടാൻ ഇത് സഹായിക്കുന്നു.
ഇത് കൂടാതെ വിരശല്യം, മലബന്ധം, വാത വൈകല്യങ്ങൾ, എരിച്ചിൽ, വിശപ്പില്ലായ്മ, ഭക്ഷണത്തോടുള്ള താൽപര്യക്കുറവ്, ഛർദ്ദി, ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും പെരുംജീരകം ഗുണകരമാണ്.
മനസികാരോഗ്യത്തിന്
മാനസികാരോഗ്യം മെച്ചപ്പെടുത്താനും പെരുംജീരകം സഹായിക്കുമെന്ന കാര്യം അറിയാമോ? ഇതിന്റെ ചില സവിശേഷതകൾ മനസ്സിന് ഉന്മേഷം നൽകാൻ സഹായിക്കുന്നതോടൊപ്പം മാനസിക ഉണർവും നൽകും. കൂടാതെഈ സുഗന്ധവ്യഞ്ജനം കണ്ണുകൾക്ക് നവോന്മേഷം നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഭാരം നിയന്ത്രിക്കാൻ
ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും ശരീരഭാരം നിയന്ത്രിക്കാൻ അനിവാര്യമാണ്. ഈ കാര്യങ്ങൾക്കൊപ്പം അല്പം പെരുംജീരകം ചവയ്ക്കുന്നത് കൂടെ ശീലമാക്കൂ… കാരണം ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കും. കൂടാതെ പെരുംജീരകം നാരുകളാൽ സമ്പന്നമായതിനാൽ തന്നെ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യും. കൂടാതെ പെരുംജീരകത്തിന്റെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിവിധ തരത്തിലുള്ള വിഷവസ്തുക്കളും അധിക ദ്രാവകങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു.