എല്ല്
പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ
എല്ലിൻ സൂപ്പ് എളുപ്പത്തിൽ ദഹിപ്പിക്കാവുന്നതും ഉയർന്ന പോഷകഗുണമുള്ളതുമാണ്, ഇത് രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗ്ഗമാണ്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ മാത്രമല്ല, നിങ്ങൾക്ക് ചുമയോ ജലദോഷമോ പനിയോ ഉണ്ടായാൽ സുഖം പ്രാപിക്കാനും അവ നിങ്ങളെ സഹായിക്കും.
ധനം മെച്ചപ്പെടുത്താൻ
എല്ല് സൂപ്പിൽ കാണപ്പെടുന്ന കൊളാജൻ, സന്ധികളുടെ ആരോഗ്യത്തിന് മാത്രമല്ല, നല്ല ദഹനത്തിനും സഹായിക്കുന്നു. ഇതുകൂടാതെ, ഇതിൽ അടങ്ങിയിട്ടുള്ള അവശ്യ അമിനോ ആസിഡുകൾ നല്ല കുടൽ ബാക്ടീരിയകളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു, ഇത് ദഹനം കൂടാതെയുള്ള വിവിധ ജോലികൾക്ക് ആവശ്യമാണ്.
എല്ലുകളുടെ ബലത്തിന്
ആരോഗ്യമുള്ള എല്ലുകളുടെയും പല്ലുകളുടെയും മികച്ച ഭക്ഷണ സ്രോതസ്സാണ് എല്ലിന്റെ സൂപ്പ്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാൽ ഇത് സമ്പന്നവുമാണ്, ഇത് നിങ്ങളുടെ സ്വന്തം എല്ലുകളെ ശക്തവും ആരോഗ്യകരവുമാക്കാൻ ഗുണം ചെയ്യുന്നു.
സന്ധി വേദനയ്ക്ക്
സന്ധി വേദന അനുഭവിക്കുന്ന രോഗികൾക്ക് ഈ പ്രശ്നത്തെ ചികിത്സിക്കാൻ ഡോക്ടർമാർ ഗ്ലൂക്കോസാമൈൻ സപ്ലിമെന്റുകൾ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, എല്ലിൻ സൂപ്പിലും ഗ്ലൂക്കോസാമൈൻ നിറഞ്ഞിരിക്കുന്നു. എല്ലിൻ സൂപ്പ് കുടിക്കുന്നത് സന്ധി വേദന കുറയ്ക്കാനും സന്ധികളിൽ ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കാനും സഹായിക്കും.
കൊളാജൻ, മറ്റ് രാസവസ്തുക്കളായ ഗ്ലൂക്കോസാമൈൻ, കോണ്ട്രോയിറ്റിൻ എന്നിവ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സന്ധികളുടെ വേദനയും അസ്വസ്ഥതകളും കുറയ്ക്കുന്നതിനും ഒരുപക്ഷേ ഓസ്റ്റിയോ ആർത്രൈറ്റിസ് തടയുന്നതിനും പേരുകേട്ടതാണ്. എല്ലിൻ സൂപ്പിൽ ഈ പോഷകങ്ങൾ കൂടുതലാണ്, അതിനാൽ അവ ദിവസവും കഴിക്കുന്നത് നിങ്ങളുടെ സന്ധികളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
നല്ല ഫിറ്റ്നസ് നേടാം
എല്ലിൻ സൂപ്പിൽ വലിയ അളവിൽ പ്രോട്ടീൻ (കപ്പിന് 6 ഗ്രാം) അടങ്ങിയിരിക്കുന്നു. എല്ലിൻ സൂപ്പ് നിങ്ങളുടെ ശരീരത്തിലേക്ക് അമിനോ ആസിഡുകൾ നൽകാൻ സഹായിക്കും. ഈ അമിനോ ആസിഡുകൾ നിങ്ങളുടെ ഫിറ്റ്നസ് യാത്രയിൽ പേശികളുടെ വീണ്ടെടുക്കലിനും ഊർജ്ജത്തിനും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
സസ്യാഹാരികൾക്കും
എല്ലിൻ സൂപ്പ് ഇപ്പോൾ ആളുകൾക്കിടയിൽ വളരെ പ്രചാരമുള്ള വിഭവമാണ്, എന്നാൽ നിങ്ങൾ സസ്യാഹാരിയാണെങ്കിൽ വിഷമിക്കേണ്ട. നിങ്ങൾക്ക് അപ്പോഴും എല്ലിൻ സൂപ്പിന്റെ ഗുണങ്ങൾ നേടാം.
‘വീഗൻ ബ്രോത്ത്’ എന്നൊരു പുതിയ പ്രയോഗമുണ്ട്. ഇത് പേരിൽ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കാം, പക്ഷേ ഈ ബദൽ വിഭവം സസ്യാധിഷ്ഠിത മൂലകങ്ങളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവയ്ക്ക് എല്ലുകൾ ചേർക്കാതെ തന്നെ ആൻറി ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ദഹന ഗുണങ്ങൾ, സന്ധി വേദന അകറ്റുന്ന ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. വിവിധയിനം പച്ചക്കറികൾ, സൂപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.